ബംഗളുരു: കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ മരണമടഞ്ഞ അർജുന്റെ മെയ്‌തദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മൃതദേഹം വഹിച്ചുള്ള ആംബുലൻസ് ബംഗളുരുവിൽ നിന്നും പുറപ്പെട്ടു, ശനിയാഴ്ച പുലർച്ചെ വീട്ടിലെത്തും.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെയാണ് ആംബുലൻസ് കർണാടകയിൽ നിന്നും പുറപ്പെട്ടത്. കർണാടക സർക്കാർ തയ്യാറാക്കിയ പ്രത്യേക ആംബുലൻസിലാണ് മൃതദേഹം കൊണ്ട് വരുന്നത്. അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിലുണ്ട്.
മഞ്ചേശ്വരം എം എൽ എ കെ എം അഷ്റഫും കാർവാൾ എം എൽ എ സതീഷ് സെയിൽ കർണാടക പോലീസിനു പുറമെ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.