26.5 C
Saudi Arabia
Monday, July 7, 2025
spot_img

തൃശൂർ പൂരം കലക്കൽ സുരേഷ് ഗോപിക്കെതിരെ സി പി ഐ യുടെ പരാതി.

തൃശൂർ: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നൽകി സി പി ഐ. തൃശൂർ മണ്ഡലം സെക്രട്ടറി പി കെ സുമേഷാണ് പരാതി നൽകിയത്. പൂരവുമായി ബന്ധപ്പെട്ട് തൃശൂരിൽ പ്രശ്നങ്ങൾ നടക്കുമ്പോൾ ആംബുലൻസിൽ നിയമ വിരുദ്ധമായി സഞ്ചരിച്ചെന്നാണ് പരാതി. തൃശൂർ പോലീസ് കമ്മീഷണർക്കും ആർ ടി ഓക്കും പരാതി നൽകിയിട്ടുണ്ട്.

പൂരം അലങ്കോലമായ രാത്രിയിൽ വീട്ടിൽ നിന്നും ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഗോപി എത്തിയിരുന്നു. രോഗികളെ മാത്രം കൊണ്ടുപോവുന്ന ആംബുലൻസ് നിയമ വിരുദ്ധമായി സുരേഷ് ഗോപി ഉപയോഗിച്ചുവെന്ന് പരാതിയിൽ പറയുന്നു.

പൂരം അലങ്കോലമായതിനു പിന്നാലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വന്നിറങ്ങുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വാഹനങ്ങൾക്ക് പ്രവേശങ്ക നിഷേധിച്ചിരുന്ന സ്ഥലത്ത് സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി വാഹനത്തിൽ വന്നിറങ്ങിയതിനെതിരെ യു ഡി എഫും എൽ ഡി എഫും പരാതി നൽകിയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles