ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടൻ ഒന്നാം സ്ഥാനത്ത്. 19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പടെ 72 കളിവള്ളങ്ങൾ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ നിരണം ചുണ്ടൻ, വീയപുരം ചുണ്ടൻ, നടുഭാഗം ചുണ്ടൻ, കാരാച്ചാൽ ചുണ്ടൻ എന്നിവയാണ് ഫൈനലിൽ മത്സരിച്ചത്.
അത്യധികം വാശിയേറിയ മത്സരത്തിൽ വീയപുരമോ കാരായച്ചാൽ ചുണ്ടനോ വിജയി എന്ന് തിരിച്ചറിയാൻ പറ്റാത്തവിധം മൈക്രോ സെക്കന്റിലാണ് ഫിനിഷിങ് നടന്നത്. 4:29.785 സമയമെടുത്ത് കാരാച്ചാൽ ഫിനിഷ് ചെയ്തപ്പോൾ 4:29.790 സമയത്തിലാണ് വീയപുരം ഫിനിഷ് ചെയ്തത്.
കരാച്ചാലിന് വേണ്ടി വേണ്ടി മത്സരിച്ച പള്ളാംതുരുത്തി ബോട്ട് ക്ലബ് അഞ്ചാം തവണയും ട്രോഫി നേടി ചരിത്രം കുറിച്ചു. 2023 ലെ മത്സരത്തിൽ വീയപുരത്തിനു വേണ്ടി തുഴയെറിഞ്ഞതും ഒന്നാം സ്ഥാനം നേടി കൊടുത്തതും പള്ളാംതുരുത്തി ബോട്ട് ക്ലബ്ബായിരുന്നു.