30 C
Saudi Arabia
Wednesday, February 11, 2026
spot_img

രാഷ്ട്രീയ വൈര്യം മുഖ്യമന്ത്രിയോട് മലപ്പുറം ജില്ലയോട് തീർക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: പി വി അൻവറുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതിന്റെ രാഷ്ട്രീയ പക മുഖ്യമന്ത്രി മലപ്പുറം ജില്ലയോട് തീർക്കരുതെന്ന് രമേശ് ചെന്നിത്തല.

കരിപ്പൂർ വിമാനത്താവളം മലപ്പുറം ജില്ലയിലായത് കൊണ്ട് അത് വഴി നടക്കുന്ന സ്വർണ്ണക്കടത്തുകൾ പിടിച്ചെടുക്കുന്നത് മുഴുവൻ മലപ്പുറം ജില്ലയുടെ പിരടിയിൽ വെക്കരുത്.

ഈ സ്വർണ്ണക്കടത്ത് നടത്തുന്നത് മുഴുവനും ദേശവിരുദ്ധ  പ്രവർത്തനങ്ങൾക്കാണെന്നും അതിന് പിന്നിൽ ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരാണെന്നും മുഖ്യമന്ത്രി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

എന്നാൽ,  കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ സ്വർണ്ണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തങ്ങൾക്ക് ഉപയോഗിച്ചതിന്റെ പേരിൽ എത്ര കേസുകൾ രെജിസ്റ്റർ ചെയ്തുവെന്ന കാര്യം മുഖ്യമന്ത്രി ജനങ്ങളോട് പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles