31.6 C
Saudi Arabia
Friday, August 22, 2025
spot_img

മലപ്പുറം ജില്ലയെ പ്രശ്നവൽക്കരിക്കാനുള്ള നീക്കങ്ങളിൽ നിന്നും മുഖ്യമന്ത്രി പിന്മാറണം – കേരള മുസ്ലിം ജമാഅത്ത്

മലപ്പുറം: രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സമാനതകളില്ലാത്ത സൗഹാർദ്ദത്തിന്റെ കേന്ദ്രമായ മലപ്പുറം ജില്ലയെ പ്രശ്നവൽക്കരിക്കാനുള്ള ഗൂഢശ്രമങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുൾപ്പടെയുള്ള ഭരണാധികാരികൾ അടിയന്തിരമായി പിന്മാറണമെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചു നടക്കുന്നുവെന്നു പറയപ്പെടുന്ന സ്വർണ്ണക്കടത്തും മറ്റു പണമിടപാടുകളും ഒരു ജില്ലക്ക് മേൽ ആരോപിക്കുന്നത് അത്യന്തം ഖേദകരമാണെന്നും യോഗം അഭിപ്രയപെട്ടു.

ഇത്തരം ദുഷ്ട ശക്തികളെ നിയമവിധേനമായി കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വമാണ് ബന്ധപ്പെട്ടവർ കാണിക്കേണ്ടത്. അതിന് പകരം ഒരു ജില്ലയേയും അതിലെ മുഴുവൻ ജനവിഭാഗങ്ങളെയും പത്ര സമ്മേളനങ്ങളിലും അഭിമുഖങ്ങളിലും തുടർച്ചായി അധിക്ഷേപിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. ജില്ലയിലേക്ക് നിയമിക്കപ്പെടുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു ഭാഗത്ത് തീർത്തും അന്യായമായ രീതിയിൽ ക്രിമിനൽ കേസുകൾ പെരുപ്പിച്ചു കാണിച്ചു രാജ്യത്തെ ഏറ്റവും കൂടുതൽ സംഘർഷ ഭരിതമായ ജില്ലയായി അവമതിക്കാനുള്ള നിഗൂഢശ്രമങ്ങൾ നടക്കുമ്പോൾ മറുഭാഗത്ത് അധികാരികൾ തന്നെ സ്വർണ്ണകടത്തിന്റെയും അനധികൃത പണമിടപാടുകളുടെയും പേരിൽ ജില്ലയെ ക്രൂശിക്കുന്നത് തരാം താഴലാണ്.

ജില്ലയെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകരമായി ഉപയോഗപ്പെടുത്തുന്നുവെന്ന് മുഖൈമന്ത്രി തന്നെ വിശേഷിപ്പിക്കുന്നത് എത്രമാത്രം മനുഷ്യത്വവിരുദ്ധമാണ്. ഇതിനെതിരെയും ജില്ലയുടെ മഹിത പാരമ്പര്യം ഉയർത്തിപ്പിടിക്കുയന്നതിനും ജാതിമത കക്ഷി രാഷ്ട്രീയത്തിന് അതീതമായി മുഴുവൻ ജനവിഭാഗങ്ങളും ഒന്നിച്ചു അണിനിരക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു,

Related Articles

- Advertisement -spot_img

Latest Articles