കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കള്ളക്കടത്തു നടത്തുകയും അത് വഴി ലഭിക്കുന്ന പണവും ഹവാല പണവും ദേശവിരുദ്ധ പ്രവർത്തങ്ങൾക്കും തീവ്രവാദ പ്രവർത്തങ്ങൾക്കും ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ പാളുന്നുവെന്നു സോഷ്യൽ മീഡിയ.
മുഖ്യമന്ത്രിയുടെ അഭിമുഖം വന്നപ്പോൾ അതിനെ ന്യായീകരിക്കാനും കാപ്സൂളുകൾ നിർമ്മിക്കാനുമായിരുന്നു മുതിർന്ന നേതാക്കളും അണികളുമെന്നു സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു. കേരളം ഒന്നാകെ പിണറായിക്കും സി പി എമ്മിനുമെതിരെ ശക്തമായി രംഗത്തു വന്നപ്പോഴാണ് പാർട്ടിക്ക് വിഷയം കൈയിൽ നിന്നും നഷ്ടപെടുന്ന ബോധ്യം വന്നത്. പിന്നീടാണ് വാക്ക് പിഴവും തിരുത്തുമായി വരുന്നത്, അതും ഒന്നര ദിവസത്തിനു ശേഷമെന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നു.
എസ ഡി പി ഐയെയും ജമാഅത്തെ ഇസ്‌ലാമിയെയും ചേർത്ത് നിർത്തി അൻവറിനെ വിമർശിക്കുന്ന കൂട്ടത്തിൽ ഇസ്ലാം വിരോധം ഒളിച്ചു കടത്താനായുള്ള ശ്രമമായിരുന്നു പിണറായി നടത്തിയതെന്നും വിമർശനമുണ്ടായി. മുസ്ലിം ലീഗ് ഉൾപ്പടെ എല്ലാ പ്രതിപക്ഷകക്ഷികളും ശക്തമായി രംഗത്തു വന്നപ്പോഴും സി പി എം നേതാക്കൾ ന്യായീകരിക്കുകയായിരുന്നു. എന്നാൽ ഇടത് പക്ഷത്തോട് ചേർന്നു നിൽക്കുന്ന കാന്തപുരം വിഭാഗം വരെ ശക്തമായ ഭാഷയിൽ മുഖ്യമന്ത്രിയെ പേരെടുത്തു വിമർശിക്കുന്ന സാഹചര്യം വന്നപ്പോഴാണ് സി പി എമ്മും മുഖ്യമന്ത്രിയും കണ്ണ് തുറന്നതെന്നും സോഷ്യൽ മീഡിയ പറയുന്നു.
മുഖ്യമന്ത്രി പറയാത്ത ഒരു വാർത്ത ഒരു മീഡിയ കൊടുക്കുകയാണെങ്കിൽ മണിക്കൂറുകൾക്കകം ആ സ്ഥാപനം അടിച്ചു തകർക്കുന്ന പ്രവർത്തകരും പാരമ്പര്യവുമാണ് സി പി എമ്മിനുള്ളത്. എന്നാൽ ചെറിയ ഒരു പ്രതിഷേധം പോലും നടത്താതെ തല മുതിർന്ന നേതാക്കൾ വരെ അതിനെ ന്യായീകരിക്കുകയായിരുന്നു എന്നും സോഷ്യൽ മീഡിയ പറയുന്നു.
ഇതുവരെയില്ലാത്ത പി ആർ ഏജൻസിയും കൈസറും രംഗത്തുവന്നത്തിന്റെ അസ്വാഭീകതയും സോഷ്യൽ മീഡിയ എടുത്തു പറയുന്നു. മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച ഹിന്ദുവിനെ തള്ളിപ്പറയാനോ വിമർശിക്കാനോ ഇപ്പോഴും സി പി എം തെയ്യാറായില്ല, ചാനൽ ചർച്ചകളിൽ സഖാക്കൾ മെഴുകുന്ന അവസ്ഥകളെയും പരിഹസിക്കാൻ സോഷ്യൽ മീഡിയ മറക്കുന്നില്ല.