റിയാദ്: ഹൃദയാഘാതം മൂലം മരണപ്പെട്ട വിജയകുമാറിന്റെ (58) മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. തിരുവന്തപുരം വഞ്ചിയൂർ (ആറ്റിങ്ങൽ) കട്ടപ്പറമ്പ് സ്വദേശിയാണ് വിജയകുമാർ. കേളി റോധ ഏരിയ ബഗ്ലഫ് യൂണിറ്റ് അംഗമായിരുന്നു.
ജോലി കഴിഞ്ഞ് റൂമിൽ വിശ്രമിക്കവേ രാത്രിയിൽ നെഞ്ചു വേദനയെ തുടർന്ന് എക് സിറ്റ് 9 ലെ ആസ്ട്ര സനദ് ആശുപത്രിയിൽ എത്തിക്കുകയും, അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു. കേളി ജീവകാരുണ്യ വിഭാഗവും കമ്പനി അധികൃതരും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. തിങ്കളാഴ്ച രാത്രി നാട്ടിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭാര്യ : ഷീല (അമൽ ഹോസ്പിറ്റൽ ആറ്റിങ്ങൽ) മക്കൾ വിഷ്ണു മാളവിക.