കൊച്ചി: മത സ്പർദ്ദ വളർത്താൻ ശ്രമിച്ചു എന്നാരോപിച്ചു മുഖ്യമന്ത്രിക്കും ദ ഹിന്ദു പത്രത്തിനുമെതിരെ പോലീസിൽ പരാതി. സ്വർണ്ണ കള്ളക്കടത്തിന്റെയും ഹവാല പണത്തിന്റെയും മറവിൽ മലപ്പുറത്ത് ദേശദ്രോഹപ്രവർത്തനങ്ങൾ നടത്തുന്നുവെന്ന രീതിയിൽ ദ ഹിന്ദു പത്രത്തിൽ മുഖ്യമന്ത്രിയുടേതായി വന്ന പരമർശത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ദ ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്.
ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സി ജെ എം കോടതിയിലും പരാതി നൽകിയിട്ടുണ്ട്. വിവാദ പരാമർശം ഞന നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു പറയുന്നു.
വിവാദ പരാമർശം പ്രസിദ്ധീകരിച്ചതിൽ പത്രം ക്ഷമാപണം നടത്തിയിരുന്നു. അഞ്ചു വർഷത്തിനിടെ മലപ്പുറത്ത് നിന്നും 150 കിലോ സ്വർണ്ണവും 123 കോടി രൂപയുടെ ഹവാല പണവും പോലീസ് പിടികൂടിയിരുന്നു. രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കയാണ് ഈ പണം ഉപയോഗിക്കുന്നത് എന്നും മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞു എന്നാണ് പാത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നത്.
ഇത് സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്. ഇങ്ങിനെയൊരു പി ആർ ഏജൻസി മുഖ്യമന്ത്രിക്കില്ലെന്ന് പാർട്ടി വൃത്തങ്ങളും മുഖ്യമന്ത്രിയും പറയുമ്പോഴും ഹിന്ദു പത്രം മറ്റൊരു വിശദീകരണവും ഇത് സംബന്ധിച്ച് നൽകിയിട്ടില്ല.