ന്യൂഡൽഹി: ഹരിയാന കാശ്മീർ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നപ്പോൾ ഇന്ത്യാ സഖ്യത്തിന് മുന്നേറ്റം. ഹരിയാനയിൽ കോൺഗ്രസ്സ് തരംഗമുണ്ടാവുമെന്ന് ടൈംസ് നൗ എക്സിറ്റ് പോൾ പറയുന്നു. ഹരിയാനയിൽ കോൺഗ്രസ്സിന് 55 മുതൽ 62 വരെ സീറ്റുകൾ ലഭിച്ചേക്കും.
18 മുതൽ 24 വരെ സീറ്റുകൾ ബി ജെ പിക്ക് ലഭിക്കാനിടയുണ്ട്. പരമാവധി മൂന്നു സീറ്റുകൾ ജെ ജെ പിക്ക് ലഭിക്കും. റിപ്പബ്ലിക് ടി വിയുടെ എക്സിറ്റ് പോളും കോൺഗ്രസിന് മേൽക്കൈ പ്രവചിക്കുന്നുണ്ട്. എൻ ടി ടി വി കോൺഗ്രസ്സിന് 49 -61 വരെ സീറ്റുകൾ പ്രവചിക്കുന്നുണ്ട്. കോൺഗ്രസ്സിന് 55 – 62, ബി ജെ പി 18 – 24 മറ്റുള്ളവർക്ക് 5 – 14 എന്നിങ്ങനെയാണ് റിപ്പബ്ലിക് ടി വി യുടെ പ്രവചനം
ജമ്മു കാശ്മീരിൽ ബി ജെ പിക്ക് 27 മുതൽ 31 വരെ സീറ്റ് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ പ്രവചിക്കുന്നുണ്ട്. കോൺഗ്രസ്സിന് 11 മുതൽ 15 വരെ സീറ്റുകൾ ലഭിക്കും പി ഡി പിക്ക് പരമാവധി രണ്ടു സീറ്റ് വരെ ലഭിക്കാൻ സാധ്യതയുണ്ട്.
റിപ്പബ്‌ളിക് ടി വി സർവേ പ്രകാരം ജമ്മു കാശ്മീരിൽ ബി ജെ പി 28 മുതൽ 30 വരെ സീറ്റിൽ വിജയിക്കും. മൂന്ന് മുതൽ ആറ് വരെ സീറ്റിൽ കോൺഗ്രസ്സും നാഷണൽ കോൺഗ്രസ് 28 മുതൽ 30 വരെ സീറ്റിലും പി ഡി പി അഞ്ചു മുതൽ ഏഴു സീറ്റ് വരെ എന്നാണ് പ്രവചനം. പീപിൾസ് പൾസ് സർവേ പ്രകാരം കോൺഗ്രസ് സഖ്യം 46-50 സീറ്റ് ബി ജെ പി 23-27 പി ഡി പി 7-11 വരെ സീറ്റ് നേടുമെന്നും എക്സിറ്റ് പോൽ പ്രവചിക്കുന്നു.