കോഴിക്കോട് : കാന്തപുരം വിഭാഗം സുന്നികളുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ് എസ് എഫിന്റെ മുഖപത്രമായ ‘രിസാല” വാരികയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനുമെതിരെ രൂക്ഷവിമര്‍ശനം. രിസാലയുടെ 1598ാം ലക്കത്തിലാണ് രൂക്ഷവിമര്‍ശനങ്ങളുള്ളത്.
മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചു പോവുന്നതാണ് സി പി എമ്മിന്റെ അടുത്തകാല സമീപനങ്ങളെന്നും മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളും മുഖ്യമന്ത്രിയുടെ പി ആര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ആര്‍ എസ് എസ് കൂടിക്കാഴ്ച്ചയും വാരികയിലെ എഡിറ്റോറിയല്‍ പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കൂടാതെ, എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍ കെ മുഹമ്മദ് എഴുതിയ ലേഖനത്തിലും രൂക്ഷവിമര്‍ശനമാണ് സര്‍ക്കാറിനെതിരെ ഉയരുന്നത്.
‘വര്‍ഗീയതക്കെതിരെ സന്ധിയില്ല എന്ന്് നിരന്തരം പറയുന്ന ഇടത് വിദ്യാര്‍ഥി സംഘടനക്ക്് പോലും ഈ ഘട്ടത്തില്‍ കനത്തമൗനംം അവലംബിക്കേണ്ടി വരുന്നത്് അത്് കൊണ്ടാാണല്ലോ?” എന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ലേഖനത്തില്‍ ചോദ്യം ഉന്നയിക്കുന്നത്.