മലപ്പുറം: ആര്‍ എസ് എസ് അജണ്ട നടപ്പാക്കാന്‍ സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി രംഗത്ത്. അരീക്കോട് ശിഹാബ് തങ്ങൾ ചാരിറ്റി സെന്ററിന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് ഷാജി ആരോപണം ഉന്നയിച്ചത്.
എസ് പി യായ സുജിത് ദാസിനോടൊപ്പം ചേർന്ന് മലപ്പുറത്ത് കേസുകളുടെ എണ്ണം കൂട്ടുകയായിരുന്നു. മുഖൈമന്ത്രിയുടെ കണക്കു പ്രകാരം രാജ്യത്തെ നമ്പർ വൺ ക്രിമിനൽ ജില്ലയാണ് മലപ്പുറമെന്നും ഷാജി പറഞ്ഞു. ഐ പി സിക്ക് പകരം ബി എൻ എസ് വന്നപ്പോൾ ആദ്യം കേസ് രജിസ്റ്റർ ചെയ്തത് മലപുറം ജില്ലയിലെ കൊണ്ടോട്ടി സ്റ്റേഷനിലായിരുന്നുവെന്നും ഷാജി പറഞ്ഞു.
ആർ എസ് എസിനു വേണ്ടി പ്രവർത്തിക്കുന്ന സുജിത് ദാസും അജിത് കുമാറും മോഹൻദാസും പിണറായി വിജയനുമാണ് ഈ കണക്കുകൾ ഉണ്ടാക്കിയത്. കേരളത്തിന് പുറത്ത് പത്ത് പൈസയുടെ വിലയില്ലാത്ത പിണറയിയുടെ അഭിമുഖം ദേശീയ പത്രം എന്തിനാണ് പ്രസിദ്ധീകരിക്കുന്നത് എന്നും ഷാജി ചോദിച്ചു.