തിരുവനന്തപുരം: എ ഡി ജി പി അജിത് കുമാറിന് മുഖ്യമന്ത്രി ട്രാൻസ്ഫർ നൽകിയെന്ന് ചെന്നിത്തലയുടെ പരിഹാസം. അജിത് കുമാർ ഇത്രയും കാലം ചെയ്ത സേവനങ്ങൾ പിണറായിക്ക് വേണ്ടിയായിരുന്നു, ഇപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ട്രാൻസ്ഫർ നൽകിയതെന്നും ചെന്നിത്തല പറഞ്ഞു.
ഇതിനു നടപടിയെന്ന് പറയില്ല, ട്രാൻസ്ഫർ മാത്രമാണ്. ആർ എസ് എസുമായി ഇദ്ദേഹം ചർച്ച നടത്തിയത് പിണറായിക്കു വേണ്ടിയായിരുന്നു. മുഖ്യമന്ത്രിയാതെ ആഭ്യന്തര വകുപ്പിൽ ഒന്നും നടക്കില്ല.