കോഴിക്കോട് : സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോഴിക്കോട് നടക്കാവിലെ ‘സിതാര’ എന്ന വീട്ടിൽ നിന്ന് 15 ലക്ഷത്തോളം രൂപയുടെ സ്വർണമാണ് പാചകക്കാരിയുടെ നേതൃത്വത്തിൽ മോഷ്ടിച്ചത്. വീട്ടുജോലിക്കാരി കരുവിശ്ശേരി ശാന്തിരുത്തി വയലിൽ ശാന്ത (48), ബന്ധു വട്ടോളി കുറിഞ്ഞിപ്പൊയിലിൽ പ്രകാശൻ (44) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പണം ഉപയോഗിച്ച് മകളുടെ വിവാഹം നടത്തുകയും വീട് പണി നടത്തുകയും ചെയ്തുവെന്നാണ് ചോദ്യം ചെയ്യലിൽ ശാന്ത പറഞ്ഞത്. പലതവണകളായി ഒരു വർഷത്തിനിടെയാണ് വിലപിടിപ്പുള്ള സ്വർണ- വജ്ര ആഭരണങ്ങൾ മോഷ്ടിച്ചത്. പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ആഭരണങ്ങൾ കണ്ടെത്താനുള്ള ദൗത്യം ആരംഭിക്കും