ന്യൂഡൽഹി: എക്സിറ്റ് പോൾ പ്രവചനങ്ങളെ തകിടം മറിച്ചു ഹരിയാനയിൽ മൂന്നാമതും ബി ജി പി അധികാരത്തിലേക്ക്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന 48 സീറ്റുകളാണ് ബി ജെ പി നേടിയത്. കോൺഗ്രസ്സിനും മോശമല്ലാത്ത സീറ്റാണ് ലഭിച്ചത്.
ദുഷ്യന്ത് ചൗൂതാലയുടെ ജെ ജെ പി സീറ്റൊന്നും നേടാതെ ചിത്രത്തിൽ നിന്നും പുറത്തായി, ഐ എൻ എൽ ഡിയുടെ പ്രകടനം രണ്ട് സീറ്റിൽ ഒതുങ്ങി. വോട്ടെണ്ണലിന്റെ ആരംഭത്തിൽ കോൺഗ്രസ്സിന് നല്ല മുന്നേറ്റമായിരുന്നെങ്കിലും പിന്നീട് റിസൾട്ട് വഴി മാറുന്ന കാഴ്ചയാണ് കണ്ടത്. ജാട്ട് മേഖലകളിൽ ഉൾപ്പടെ കോൺഗ്രസിന്റെ ലീഡ് ബി ജെ പി കുത്തനെ കുറക്കുകയായിരുന്നു.
ബി ജെ പി സ്ഥാനാർഥിക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിജയം ശ്രദ്ധേയമായിരുന്നു. പാരീസിൽ നഷ്ടപെട്ട സ്വർണ്ണം ഹരിയാനയിൽ വീണ്ടെടുക്കാനായതായി ദേശീയ മാധ്യമങ്ങൾ പ്രതികരിച്ചു. .
ജമ്മു കാശ്മീരിൽ ഇന്ത്യമുന്നണിക്ക് നല്ല പ്രകടനം കാഴ്ചവെക്കാനായി. ബി ജെ പി സീറ്റ് വർദ്ധിപ്പിച്ചെങ്കിലും ഭരണത്തിലെത്താനാനായില്ല. കാശ്മീരിലെ മുഖ്യ തെരെഞ്ഞെടുപ്പ് പ്രചാരണം ആര്ക്കിൾ 370 ഉം സംസ്ഥാന പദവിയും തന്നെയായിരുന്നു. ഇന്ത്യമുന്നണിയെ ഭരണത്തിലെത്തിച്ചതും അത് തന്നെയാണ്.
നാഷണൽ കോൺഫെറൻസിന് 42 സീറ്റും കോൺഗ്രസിന് 6 സീറ്റും ബി ജെ പിക്കു 29 സീറ്റും നേടാനായി. സി പി എം ആം ആദ്മി, ജെ പി സി എന്നീ കക്ഷികൾ ഓരോ സീറ്റും നേടി