20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

ആനി രാജയെ നിയന്ത്രിക്കണമെന്ന് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: സംസ്ഥാന കാര്യങ്ങളിൽ ആനി രാജ അനാവശ്യമായ ഇടപെടലുകൾ നടത്തുന്നതായി സി പി ഐ നേതൃത്വം. ഈ വിഷയങ്ങൾ ചൂണ്ടികാണിച്ചു ദേശീയ ജനറൽ സെക്രട്ടറി ഡി  രാജക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കത്തയച്ചു. ആനി രാജയെ നിയന്ത്രിക്കണമെന്നാണ് കത്തിലെ ചുരുക്കം.

കേരളത്തിലെ പല വിഷയങ്ങളിലും ആനി രാജ അഭിപ്രായം പറയാറുണ്ടെങ്കിലും ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നതിനു ശേഷം മുകേഷ് എം എൽ എ യുടെ വിഷയത്തിൽ രൂക്ഷ വിമർശനമായിരുന്നു അവർ ഉയർത്തിയിരുന്നത്.

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ നടന്ന മത്സരത്തിന് ശേഷമാണ് ആനി രാജ കൂടുതലായി കേരള വിഷയങ്ങളിൽ പ്രതികരിക്കാൻ തുടങ്ങിയത്. അടുത്ത കാലത്തായി വന്ന പല പ്രതികരണങ്ങളും അതിരു കടന്നതാണെന്ന വിലയിരുത്തലാണ് സി പി ഐ സംസ്ഥാന നേതൃത്വത്തിനുള്ളത്.

Related Articles

- Advertisement -spot_img

Latest Articles