മകൻ അച്ഛനെ കുത്തിക്കൊന്നു

കോട്ടയം: കുമാരനല്ലൂർ മേൽപ്പാലത്തിന് സമീപം ഇടിയാടിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. താഴത്ത് വരിക്കതിൽ രാജു(70)വാണ് മരണപ്പെട്ടത്.

മകൻ അശോകൻ തന്നെയാണ് രാജുവിനെ  കുത്തികൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ഇവർ രണ്ടു പേരും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.

പ്രതി ലഹരിക്ക് അടിമപ്പെട്ടിരിക്കുകയാണെന്നു പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles