കോട്ടയം: കുമാരനല്ലൂർ മേൽപ്പാലത്തിന് സമീപം ഇടിയാടിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. താഴത്ത് വരിക്കതിൽ രാജു(70)വാണ് മരണപ്പെട്ടത്.
മകൻ അശോകൻ തന്നെയാണ് രാജുവിനെ കുത്തികൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ഇവർ രണ്ടു പേരും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.