തിരുവനന്തപുരം: മുൻ ഡി ജി പിയും കേരള കേഡറിലെ ആദ്യ ഐ പി എസ് ഉദ്യോഗസ്ഥയുമായ ആർ ശ്രീലേഖയും ബി ജെ പി യിലേക്ക് പോകുന്നു. ഇന്ന് വൈകുന്നേരം ബി ജെ പി നേതാക്കൾ ശ്രീലേഖയുടെ വസതിയിലെത്തി അംഗത്വം നൽകും.
സർവീസിൽ നിന്നും വിരമിക്കുന്ന ഐ പി എസ് ഉദ്യോഗസ്‌ഥരുടെ ബി ജെ പി യിലിലേക്കുള്ള യാത്ര അടുത്തിടെ അധികരിച്ചിട്ടുണ്ട്. സർവീസിലിരിക്കെ ആർ എസ എസുമായി ചെങ്ങാത്തം സ്ഥാപിക്കുകയും ബന്ധം തുടരുകയും ചെയ്യുന്ന പ്രവണതയും കൂടിയിട്ടുണ്ട്. ഇത്തരം കൂടികാഴ്ചകൾക്ക് ഭരിക്കുന്നവരുടെ പിന്തുണയും കൂടിയുണ്ടാവുമ്പോഴാണ് ബന്ധങ്ങൾ വളരുന്നത്. അജിത്കുമാറിന്റെ ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അതിനെ സർക്കാർ നേരിട്ട രീതിയും അവസാനത്തെ ഉദാഹരണമാണ്.
വളരെ കാലമായി ബി ജെ പി നേതാക്കൾ പാർട്ടിയിൽ ചേരാൻ ആവശ്യപെട്ടത് കൊണ്ടാണ് ബിജെപിയിൽ ചേരുന്നതെന്നാണ് ശ്രീലേഖയുടെ വിശദീകരണം. അത്രയും കാലം അവരുമായി ബന്ധം തുടരുന്നുവെന്നാണ് ചുരുക്കം.