26.5 C
Saudi Arabia
Tuesday, July 8, 2025
spot_img

ചീഫ് സെക്രട്ടറിയും ഡി ജി പിയും രാജ്ഭവനിലേക്കു വരേണ്ട: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് മുറുകുന്നു. മുഖ്യമന്ത്രിയെ കടുത്ത ഭാഷയിൽ വിമർശിച്ചു മുഹമ്മദ് ഖാൻ. വിവാദ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തനിക്ക് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ ഗവർണർ മുഖ്യമന്ത്രി അയച്ച കത്തിലെ വിവരങ്ങളും പുറത്തുവിട്ടു.

സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികൾ പ്രവർത്തിക്കുന്നില്ല എന്നാണ് എനിക്കയച്ച കത്തിൽ മുഖ്യമന്ത്രി വിശദീകരിക്കുന്നത്. ഞാൻ അദ്ദേഹത്തെ വിശ്വസിക്കാം. പക്ഷെ, അതേ കത്തിൽ തന്നെ സംസ്ഥാനത്തെ സ്വർണക്കടത്തു രാജ്യത്തിനെതിരെയുള്ള കുറ്റ കൃത്യമാണെന്ന് അദ്ദേഹം പറയുന്നു. ഇത് രണ്ടും വൈരുധ്യമല്ലേ

ചീഫ് സെക്രട്ടറിയും ഡി ജി പിയും ഹാജരാകാത്തതിനെയും ഗവർണർ ശക്തമായി വിമർശിച്ചു. പലതും ഒളിച്ചു വെക്കാനുള്ളതുകൊണ്ട് തന്നെയാണ് അവരെ ഹാജരാകാൻ അനുവദിക്കാത്തതെന്നും ഗവർണർ പറഞ്ഞു. ഇനി ഡി ജി പിയും ചീഫ് സെക്രട്ടറിയും രാജ് ഭവനിലേക്ക് വരേണ്ട.

സ്വർണകടത്തുമായി ബന്ധപെട്ട് നേരിട്ടെത്തി വിശദീകരണം നൽകുന്നതിന് ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും  രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നു, ഇതിന് സർക്കാർ വഴങ്ങിയിരുന്നില്ല അതാണ്‌ മുഖ്യമന്ത്രി ഗവർണർ പോര് മുറുകാൻ കാരണം

Related Articles

- Advertisement -spot_img

Latest Articles