ചെന്നൈ: തമിഴ്‌നാട്ടിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു അപകടം. ഗുഡ്‌സ് ട്രെയിനും മൈസൂരു-ദർഭംഗ എക്സ്പ്രെസുമാണ് കൂട്ടിയിടിച്ചത്. തിരുവള്ളുരിനുസമീപം കാവേരിപേട്ടയിൽ രാത്രി എട്ടരയോടെയാണ് അപകടം.
ഗുഡ്‌സ് ട്രെയിന് പിൻവശത്ത് മൈസൂരു-ദർഭംഗ എക്സ്പ്രസ് വന്നു ഇടിക്കുകയായിരുന്നു എന്നാണ് വിവരം. ശക്തമായ ഇടിയിൽ രണ്ട് കോച്ചുകൾക്ക് തീ പിടിച്ചു, ആറ് കോച്ചുകൾ പാലം തെറ്റിയതായും വിവരമുണ്ട്. കൂടുതൽ വിവരങ്ങൾ അറിഞ്ഞു വരുന്നേയുള്ളൂ.