തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എ ഡി ജിപി അജിത്കുമാർ നടത്തിയ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടില്ലെന്ന് സർക്കാർ. രഹസ്യ സ്വഭാവമുള്ളതിനാൽ പുറത്ത് വിടാൻ പറ്റില്ലെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
സി പി ഐ നേതാവും തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ഇടത് പക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്ന വി എസ് സുനിൽ കുമാർ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുൾപ്പടെ കേസ് നടന്നു കൊണ്ടിരിക്കുകയാണ്. പൂരം കലക്കലിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
വിവരാവകാശ നിയമത്തിന്റെ സെക്ഷൻ 24/4 അനുസരിച് രഹസ്യ സ്വഭാവമുള്ള രേഖയാണെന്ന് പരിഗണിച്ചാണ് റിപ്പോർട്ട് പുറത്തുവിടാത്തതെന്ന് സർക്കാർ വ്യക്തമാക്കി