കൊച്ചി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. വൈപ്പിൻ നായരമ്പത്ത് ഞായറാഴ്‌ച വൈകുന്നേരം ആര് മണിയോടെയാണ് സംഭവം. അറക്കൽ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭാര്യ പ്രീതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ദമ്പതികളുടെ വിവാഹമോചനക്കേസ് കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. രണ്ടു വീടുകളിലായി താമസിക്കുകയായിരുന്നു ഇരുവരും. കാറ്ററിങ് ജോലിയുമായി ബന്ധപെട്ടു ഭാര്യ താമസിക്കുന്ന സ്ഥലത്ത് ഇടക്ക് ജോസഫ് വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട വിഷയമാണ് കോലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. പ്രീതിക്ക് ഇടക്ക് മാനസികസ്വാസ്ഥ്യം ഉണ്ടാവാറുണ്ടന്നും പറയപ്പെടുന്നു.