തിരുവനതപുരം: എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണറിപ്പോർട്ട് പുറത്ത് വിട്ട് സർക്കാർ. അജിത്കുമാർ ആർ എസ് എസ് നേതാക്കളെ കണ്ടത് വ്യക്തിപരമായ നേട്ടങ്ങൾക്ക് ആകാമെന്ന് മുഖ്യമന്ത്രി മേശപ്പുറത്തുവെച്ച റിപ്പോർട്ടിൽ പറയുന്നു.
രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ ലഭിക്കുന്നതിന് വേണ്ടി നടത്തിയ കൂടിക്കാഴ്‌ചയാകാമെന്ന് സൂചന. എന്നാൽ ഇതിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എ ഡി ജി പിയുടെ സന്ദർശനം ചട്ട ലംഘനമാണ്. സന്ദർശന ലക്ഷ്യം ഇതുവരെ സ്ഥിരീകരിക്കാനായില്ല,
സാജൻ സ്‌കറിയയിൽ നിന്നും എ ഡി ജി പി കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളിയ ഡി ജി പി അൻവറിന്റെ ആരോപണനത്തിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എ ഡി ജി പിക്കെതിരെ നടന്ന രണ്ട് അന്വേഷണ റിപ്പോർട്ടുകൾ ഇന്ന് സഭയുടെ മേശപ്പുറത്ത് വെച്ചു. സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.