തിരുവനന്തപുരം: കേരളത്തിലെ ഉപതെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകും. പാലക്കാട് രാഹുൽ മാങ്കൂട്ടവും ചേലക്കര രമ്യ ഹരിദാസുമായിരിക്കുമെന്ന് ധാരണയിലെത്തിയിട്ടുണ്ട്. കെ പി സി സി ഇവരുടെ പേരുകൾ മാത്രമാണ് ഹൈ കമാന്റിന് നല്കിയതെന്നറിയുന്നു. അത്കൊണ്ട് അവരുടെ സ്ഥാനാർത്ഥിത്വം തന്നെയാവും പ്രഖ്യാപിക്കുക
വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേര് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പാലക്കാട് മണ്ഡലത്തിൽ ബൽറാമിന്റെയും ഡോ. പി സരിന്റെയും പേരുകൾ നിര്ദേശിക്കപ്പെട്ടിരുന്നെങ്കിലും അവസാനം മാറ്റുകയായിരുന്നു.
മണ്ഡലം തിരിച്ചുപിടിക്കാൻ തൃത്താലയിൽ വി ടി ബൽറാം തന്നെ വേണമെന്ന് ജില്ലാ കമ്മിറ്റി കെ പി സി സി യെ അറിയിച്ചിരുന്നു.