അൽ ഹസ്സ: അൽ ഹസയിലെ ഫുട്ബാൾ ക്ലബ്ബ്കളുടെ കൂട്ടായ്മയായ ഹസ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഹിഫ)ക്ക് പുതിയ ലോഗോ നിലവിൽ വന്നു. അൽ ഹസ ഇസ്ലാമിക് സെന്റർ ഹാളിൽ സംഘടിപ്പിച്ച യോഗം അൽഹസ ഇസ്ലാമിക് സെന്റർ മലയാളം വിഭാഗം മേധാവിയും ഹിഫ രക്ഷാധികാരിയും ആയ നാസർ മദനി ഉദ്ഘാടനം ചെയ്തു ഹിഫയുടെ പ്രവർത്തനങ്ങളെ കുറിച്ച് ലോക കേരളാസഭാഗവും നവോദയ കേന്ദ്ര പ്രസിഡന്റും ഹിഫ രക്ഷാധികാരിയും ആയ ഹനീഫ മൂവാറ്റുപുഴ സംസാരിച്ചു.
ലോഗോ പ്രകാശനം മാസാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോക്ടർ സൈതലവി കരുത്തേടത്ത് നിർവ്വഹിക്കുകയും
സോഷ്യൽ മീഡിയ ലോഞ്ചിംഗ് ഹസ ലുലു ഗ്രൂപ്പ് മാനേജർ നൗഷാദ് കണ്ണൂർ നിർവ്വഹിക്കുകയും ചെയ്തു. പരിപാടിയിലെ വിശിഷ്ടാതിഥിയും ബിസിനസ് രംഗത്ത് ഡോക്ടറേറ്റ് നേടിയ മാസാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ സൈതലവി കരുത്തേടത്തിന് നാസർ മദനി ഫിഫയുടെ ഉപഹാരവും ഹനീഫ മുവാറ്റുപുഴ പൊന്നാടയും അണിയിച്ച് സദസ്സിൽ പ്രത്യേകം ആദരിച്ചു. കൂടാതെ.ഹിഫയുമായി സഹകരിക്കുന്ന ഹസയിലെ വിവിധ മലയാളി സം രംഭകരെ യോഗത്തിൽ ആദരിക്കുകയും ചെയ്തു ഹിഫ പ്രസിഡന്റ് ഷുഹൈബ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷിബു ആസാദ് സ്വാഗതം പറഞ്ഞു.
ചന്ദ്രബാബു കടയ്ക്കൽ (നവോദയ )
ഉമ്മർ കോട്ടയിൽ (ഒഐസിസി )
അഷറഫ് ഗസാൽ (കെഎംസിസി )എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ ഷൈജൻ ജോൺ നന്ദി പറഞ്ഞു.