അൽ ഹസ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാല്പതാമത് രക്തസാക്ഷിത്വ ദിനം ഒഐസിസി അൽ ഹസ കമ്മിറ്റി വിവിധ പരിപാടികളോടെ ആചരിച്ചു.
ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.
രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി വീരമൃത്യു വരിച്ച ഇന്ദിരാ പ്രിയദർശിനിയുടെ ജ്വലിക്കുന്ന ഓർമ്മകളെ അനുസ്മരിച്ച് കൊണ്ട് നടത്തിയ യോഗത്തിൽ അൽ ഹസ ഒഐസിസി വൈസ് പ്രസിഡൻ്റ റഫീഖ് വയനാട് അദ്ധ്യക്ഷത വഹിച്ചു.
ദമ്മാം റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ശാഫി കുദിർ, നാഷണൽ കമ്മിറ്റി മെമ്പർ പ്രസാദ് കരുനാഗപ്പള്ളി, അർശദ് ദേശമംഗലം, ഉമർ കോട്ടയിൽ, ലിജു വർഗ്ഗീസ്, മൊയ്തു അടിടിയിൽ, എം ബി ഷാജു, ഷാനി ഓമശ്ശേരി, അഫ്സൽ മേലേതിൽ, അൻസിൽ ആലപ്പി ,നൗഷാദ് താനൂർ, റിജോ ഉലഹന്നാൻ, മുരളീധരൻ ചെങ്ങന്നൂർ, അനീഷ് സനയ്യ, കുട്ടിഹസ്സൻ പറമ്പിൽ പീടിക എന്നിവർ ഇന്ദിരാജിയെ അനുസ്മരിച്ചു കൊണ്ട് പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി നിസാം വടക്കേേകോണം സ്വാഗതവും, അസിസ്റ്റൻ്റ് ട്രഷറർ ഷിബു സുകുമാരൻ നന്ദിയും പറഞ്ഞു.