കോഴിക്കോട്: ലക്ഷങ്ങളുടെ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. മലപ്പുറം മാറാക്കര എടക്കവത്ത് വീട്ടിൽ ലിബിൽ സനാസ് (22), കഞ്ഞിപ്പറ്റ പുളിവെട്ടിപ്പറമ്പിൽ അജ്‌മൽ പിപി (25), കരിപ്പോൾ കാഞ്ഞിരപ്പലവൻ മുനവിർ കെപി (24) എന്നിവരാണ് പിടിയിലായത്.
വിപണിയിൽ ലക്ഷങ്ങൾ വില വരുന്ന 220 ഗ്രാം എംഡിഎംഎ യാണ് ഇവരിൽ നിന്നും പിടികൂടിയത്. ഇവർ മലപ്പുറം കോഴിക്കോട് ജില്ലകളിൽ ചില്ലറ വിൽപ്പന നടത്തിവരികയായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസും ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.