പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് പേർ മരിച്ചു. ശുചീകരണ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. കേരള എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്.
പാളത്തിലെ മാലിന്യങ്ങൾ നീക്കുന്നതിനിടെ ഷൊർണൂർ പാലത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. മരിച്ച നാലുപേരും തമിഴ്‌നാട് സ്വദേശികളാണ്. ലക്ഷ്മണൻ, റാണി, വള്ളി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ച നാലാമത്തെയാൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്.