പാലക്കാട്: ഈ മാസം 13 നു നടക്കാനിരുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബർ 20ലേക്ക് മാറ്റി. കൽപാത്തി രഥോത്സവം പരിഗണിച്ചാണ് തെരെഞ്ഞെടുപ്പ് മാറ്റി വെച്ചത്. വോട്ടെണ്ണൽ തിയ്യതിയിൽ മാറ്റങ്ങളൊന്നുമില്ല.
രഥോത്സവം നടക്കുന്നതിനാൽ തെരെഞ്ഞെടുപ്പ് മാറ്റണമെന്ന് വിവിധ രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കേരളം, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ 14 മണ്ഡലങ്ങളിലെ തെരെഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. നവംബർ 13ലെ വിവിധ സാമൂഹിക സംസ്കരിക പരിപാടികൾ പരിഗണിച്ചാണ് തെരെഞ്ഞെടുപ്പ് മാറ്റിവെച്ചതെന്ന് കമ്മീഷൻ ഉത്തരവിൽവ്യക്തമാക്കി.