ലക്‌നോ: വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം തകർന്നു വീണു. ആഗ്രക്ക് സമീപമാണ് വിമാനം തകർന്നു വീണത്. പൈലറ്റുമാർ അത്ഭുതകരമായിരക്ഷപെട്ടു. ആഗ്രയിലെ കാരഗോൽ എന്ന ഗ്രാമത്തിലെ തുറസ്സായ സ്ഥലത്താണ് വിമാനം തകർന്നു വീണത്.
നിലത്തു വീണ വിമാനം നിമിഷങ്ങൾക്കുള്ളിൽ പൂർണമായി കത്തി ചാമ്പലായി. വിമാനത്തിൻറെ നിയന്ത്രണം നഷ്ടപെട്ട പൈലറ്റുമാർ പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടർന്ന് ഉന്നത ഉദ്യഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പഞ്ചാബിലെ ആദം പൂരിൽ നിന്നും പറന്നുയർന്ന വിമാനം വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആഗ്രയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.