ന്യൂഡൽഹി: കാനഡയിൽ ഹിന്ദുക്ഷേത്രം ആക്രമിക്കുകയും നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി നരേന്ദ്രമോദി. ഇന്ത്യയുടെ നിശ്ചയ ദാർഢ്യത്തെ ആർക്കും പിന്നോട്ടടിപ്പിക്കാനാവില്ലെന്നും മോഡി പറഞ്ഞു.
നീതിയും നിയമ വീഴ്ചയും കാനഡ ഉറപ്പു വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതുമാണെന്നും മോഡി പ്രതികരിച്ചു.
ഖലിസ്ഥാൻ വാദികൾ കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷത്രം ആക്രമിച്ചിരുന്നു.ഹിന്ദു മഹാസഭയുടെ ക്ഷേത്രത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കി ഒരുപറ്റം ആളുകൾ ക്ഷേത്രത്തിന് ഉള്ളിലേക്ക് പ്രകടനം നടത്തുകയായിരുന്നു.
ഭക്തരെയും ഇന്ത്യൻ പതാകയേന്തിയ ആളുകളെയും ക്ഷേത്ര മതിലിനകത്തു കയറിയ ഖലിസ്ഥാൻ വാദികൾ മർദ്ദിച്ചതായാണ് വിവരം. പോലീസിന്റെ അസാന്നിധ്യത്തിലായിരുന്നു മർദ്ദനം. ആക്രമണത്തിനെതിരെ നേരത്തെ വിദേശ മന്ത്രാലയും പ്രതിഷേധിച്ചിരുന്നു.