ബംഗളുരു: മദ്യലഹരിൽ 20 കാരൻ ഓടിച്ച പിതാവിന്റെ ആഡംബര കാറിടിച്ചു യുവതി മരിച്ചു. ബസവേശ്വര നഗർ സ്വദേശിനി സന്ധ്യ (30) യാണ് മരണപ്പെട്ടത്. ബെംഗളുരുവിലെ കെങ്കേരി ട്രാഫിക് ട്രാന്സിസ്റ് മാനേജ്‌മെന്റിന് സമീപമാണ് അപകടം നടന്നത്.
സംഭവത്തിൽ യുവാവും സുഹൃത്തും അറസ്റ്റിലായി. സ്വകാര്യ ബസുടമ പരമേശ്വരന്റെ മകൻ (20) ധനൂഷാണ് അറസ്റ്റിലായത്. ധനൂഷിന്റെ പിതാവ് അടുത്തിടെ വാങ്ങിയ ആഡംബരകാറിൽ കറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത് യുവാക്കൾ മദ്യപിച്ചതായിരുന്നു അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇവർ സഞ്ചരിച്ച കാറിടിച്ചു സയീദ് അര്ബാസ് എന്ന യുവാവിനും പരിക്കേറ്റിരുന്നു.
ധനൂഷായിരുന്നു കാർ ഓടിച്ചിരുന്നത്. അമിത് വേഗതയിൽ സഞ്ചരിച്ച കാർ സ്പീഡ് ബ്രേക്കറിൽ കയറിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. യുവതിയെ ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അടുത്ത സിഗ്നലിൽ വെച്ച് നാട്ടുകാർ കാർ തടഞ്ഞു യുവാക്കളെ പോലീസിന് കൈമാറുകയായിരുന്നു.