പാലക്കാട്: കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച മുറികളിൽ അർദ്ധ രാത്രി പോലീസ് പരിശോധന നടത്തിയ സംഭവത്തിൽ വിവാദം കത്തുന്നു. സ്ത്രീകളെന്ന നിലയിൽ വലിയ അഭിമാനക്ഷതമുണ്ടായതായി ബിന്ദു കൃഷ്ണ പറഞ്ഞു.
“ഉറങ്ങിക്കിടന്നപ്പോൾ മുറിക്ക് പുറത്ത് പുരുഷന്മാരുടെ വലിയ ശബ്ദം കേട്ടു. ആരോ ബെല്ലടിച്ചു, തുറന്നപ്പോൾ പോലീസായിരുന്നു. മുറി പരിശോധിക്കണമെന്ന് പറഞ്ഞു, ഞാനും ഭർത്താവുമായിരുന്നു മുറിയിലുണ്ടായിരുന്നത്. പോലീസ് മുറിയിലേക്ക് ഇരച്ചു കയറി.
നാലു പെട്ടി റൂമിലുണ്ടായിരുന്നു, വസ്ത്രം മുഴുവൻ വലിച്ചു പുറത്തിട്ടു. എല്ലാം പരിശോധിക്കാൻ ഞാൻ ആവശ്യപ്പെട്ടു. പരിശോധന പൂർത്തിയായപ്പോൾ ഒന്നും കിട്ടിയില്ലെന്ന് എഴുതി തരാനും പറഞ്ഞു. വലിയ ഗൂഢാലോചന നടന്നു, അങ്ങേയറ്റം നീതി നിഷേധമാണുണ്ടായത്.” ബിന്ദു കൃഷ്ണ പറഞ്ഞു.
ട്രോളി ബാഗിൽ കള്ളപണം കൊണ്ടുവന്ന് വിതരണം ചെയ്‌തെന്ന് ആരോപിച്ചാണ് ഷാനിമോൾ ഉസ്മാനെയും ബിന്ദു കൃഷ്ണയുടെയും റൂമിൽ അർദ്ധ രാത്രി പോലീസ് പരിശോധന നടത്തിയത്.