പാലക്കാട്: കോൺഗ്രസ് വനിതാനേതാക്കൾ താമസിച്ച മുറികളിൽ പോലീസ് നടത്തിയ പരിശോധന വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി ബി ജെ പി സ്ഥാനാർഥി സി കൃഷ്ണകുമാർ. സി പി എം ബി ജെ പി നേതാക്കൾ ഹോട്ടലിൽ എത്തിയതിൽ അസ്വാഭീവികതയൊന്നും ഇല്ലെന്നും അതിൽ ഒരു ഡീലും ഇല്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഷാഫി പറമ്പിൽ കള്ളപ്പണം ഒഴുക്കിയിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
ഹോട്ടലിൽ പോലീസ് പരിശോധനക്ക് പിന്നാലെ ബി ജെ പി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കള്ളപ്പണിടപാട് നടന്നിട്ടുണ്ടെന്നും ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കണമെന്നുമാന് ബി ജെ പിയുടെ ആവശ്യം.
ഉപ തെരഞ്ഞെടുപ്പിനായി യു ഡി എഫ് കള്ളപ്പണം ഒഴുക്കിയിട്ടുണ്ടെന്നും തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇതേ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.