ന്യൂഡൽഹി: വൈറ്റ് ഹൗസിലെ ഓവൽ ഓഫീസ് ഏറ്റെടുക്കാനുള്ള ജനവിധിയിൽ ഡൊണാൾഡ് ട്രംപോ കമലാ ഹാരിസോ വിജയിച്ചാലും അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം വളരുകയേ ഉള്ളൂവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഭിപ്രായപ്പെട്ടു. ജോ ബൈഡൻ്റെയും, അദ്ദേഹത്തിൻ്റെ മുൻഗാമികളുടെയും, പ്രത്യേകിച്ചും ഡൊണാൾഡ് ട്രംപിൻ്റെ മുൻ അവസരത്തിലും കാലത്ത് വാഷിംഗ്ടൺ ഡിസിയുമായുള്ള ന്യൂഡൽഹിയുടെ ബന്ധം സ്ഥിരമായി പുരോഗമിച്ച് കൊണ്ടിരുന്നതായും ജയശങ്കർ ചൂണ്ടിക്കാട്ടി.
“അമേരിക്കൻ തിരഞ്ഞെടുപ്പ് നോക്കുമ്പോൾ, എന്ത് വിധി വന്നാലും അമേരിക്കയുമായുള്ള ഞങ്ങളുടെ ബന്ധം വളരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്” ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങുമായി സംയുക്ത വാർത്താ സമ്മേളനത്തിൽ, യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കാൻബെറയിൽ ജയശങ്കർ പറഞ്ഞു.
ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ, അമേരിക്ക എന്നിവ ഉൾപ്പെടുന്ന ക്വാഡ് – നാല് രാഷ്ട്ര സഖ്യത്തെക്കുറിച്ച് ജയശങ്കറും വോങ്ങും ചർച്ച ചെയ്തു. ചൈനയുടെ ആധിപത്യത്തെ പ്രതിരോധിക്കാൻ 2007-ൽ ക്വാഡ് വിഭാവനം ചെയ്യുകയും 2017-ൽ പുനരുജ്ജീവിപ്പിക്കുകയും ചെയത സഖ്യമാണ് ക്വാഡ്.