വാഷിംഗ്‌ടൺ: അമേരിക്കയുടെ 47മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപിനെ തെരെഞ്ഞെടുത്തു. ലീഡ് ചെയ്യുന്ന സീറ്റുകൾ കൂടി ചേർത്താണ് വിജയ നമ്പറിലേക്ക് ട്രംപ് കടന്നത്. ട്രംപ് രണ്ടാം തവണയാണ് അമേരിക്കൻ പ്രസിഡണ്ടാവുന്നത്. സെനറ്റർ ജെ ഡി വാൻസ് അമേരിക്കയുടെ 50മത് വൈസ് പ്രസിഡണ്ടാവും. ഇലക്ടറൽ വോട്ടുകൾക്ക് പുറമെ പോപ്പുലർ വോട്ടുകളും സെനറ്റും നേടിയാണ് ട്രംപ് പ്രസിഡണ്ടാവുന്നത്.
2016ൽ പ്രസിഡണ്ടായ ട്രംപ് 2020ലെ മത്സരത്തിൽ ജോ ബൈഡനോട് പരാജയപ്പെട്ടിരുന്നു.