കോഴിക്കോട്: പന്തീരങ്കാവ് വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മകളുടെ ഭർത്താവ് കസ്റ്റഡിയിൽ. പയ്യടിമീത്തലിൽ വീട്ടമ്മ മരണപ്പെട്ട സംഭവത്തിലാണ് പോലീസിന്റെ നിർണ്ണായക നീക്കം. അസ്‌മാബിയെ ഇന്നലെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകളുടെ ഭർത്താവ് മഹ്മൂദാണ് പോലീസ് കസ്റ്റഡിയിലായത്.
തലയണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചാണ് അസ്മാബിയെ മഹ്മൂദ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അസ്മാബിയുടെ നഷ്ടപെട്ട സ്വർണാഭരണങ്ങൾ പ്രതിയുടെ കയ്യിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വീട്ടമ്മയുടെ വീട്ടിൽ നിന്നും കാണാതായ സ്‌കൂട്ടർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ലഭിച്ചു.
കൊലപാതകത്തിന് ശേഷം ട്രയിനിൽ രക്ഷപ്പെടാനായിരുന്നു പ്രതിയുടെ നീക്കം. പാലക്കാട് വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തത്.