പാലക്കാട്: ട്രോളി വിവാദം അനാവശ്യമാണെന്ന് സിപിഎം സംസഥാന സമിതിയംഗം എൻഎൻ കൃഷ്ണദാസ്. ട്രോളിയിൽ കാശുണ്ടോ ഇല്ലയോ എന്ന് നോക്കേണ്ട ജോലി പോലീസിനാണ് സിപിഎമ്മിനല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കേരള പോലീസിന് ഇതെല്ലം കണ്ടെത്താനുള്ള സാമർഥ്യമുണ്ട്. ഞാൻ പറഞ്ഞത് പാർട്ടിയുടെ നിലപാടാണ്. തെരഞ്ഞെടുപ്പിലെ ചർച്ചാവിഷയം രാഷ്ട്രീയമാണ്. പാലക്കാടിന്റെ വികസന പ്രശ്നമാണ് ചർച്ച ചെയ്യേണ്ടത്.
തെരെഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ചയായാൽ കോൺഗ്രസും ബിജെപിയും തോൽക്കും. നീലപ്പട്ടി മഞ്ഞപ്പട്ടി എന്നൊക്കെ പറഞ്ഞു ആളുകളുടെ കണ്ണിൽ പൊടിയിടരുത്. എം ബി രാജേഷ് ട്രോളി വിവാദം ഉന്നയിക്കുന്നത് എന്തിനാണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.