20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

കനത്ത മഴ: തലസ്ഥാനനഗരിയിൽ വ്യാപക നാശം; തോട്ടിലേക്ക് ഓട്ടോ മറിഞ്ഞു ഒരാളെ കാണാതായി

തിരുവവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്ത് വ്യാപക നാശം. ഇന്ന് ഉച്ചക്ക് ശേഷം ജില്ലയിൽ നടന്ന വ്യാപക മഴയിൽ താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളത്തിനടിയിലായി. മരുതൂരിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു ഒരാളെ കാണാതായി. പ്ലാവില സ്വദേശി വിജയനായുള്ള തെരച്ചിൽ രാത്രി വരെ തുടർന്നെങ്കിലും ആളെ കണ്ടെത്തണയില്ല.

കുറ്റിച്ചൽ റോഡിലെ വെള്ളക്കെട്ട് മൂലം ഗതാഗതം മണിക്കൂറുകളോളം തടസ്സപെട്ടു. ഉച്ചക്ക് എം സി റോഡിലും മണ്ണന്തലയിലും വെള്ളം കയറിയിരുന്നു. കനത്ത മഴയിൽ വീടിന്റെ അടുക്കള ഭാഗം തകർന്നു വീണു. തേവൻകോഡ് ആശ്രമത്തിന് സമീപം ദേവകിയുടെ വീടാണ് തകർന്നത്.

സംസ്ഥാനത്ത് വ്യാപകമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. അഞ്ചു ദിവസം തുടർച്ചയായി കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു

Related Articles

- Advertisement -spot_img

Latest Articles