കൊണ്ടോട്ടി: നിയന്ത്രണം വിട്ട ടിപ്പർ ലോറി ഒന്നിലേറെ വാഹങ്ങളിലിടിച്ചു രണ്ടു പേർ മരണപെട്ടു.വാഴക്കാട് മുണ്ടുമുഴിയിലാണ് അപകടം നടന്നത്. ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്‌റഫ് (52), സഹോദരന്റെ മകൻ (29) എന്നിവരാണ് മരണപ്പെട്ടത്. ടിപ്പർ എതിരെ വന്ന കാറിലും കാർ ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന ഇരു ചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു.
സ്‌കൂട്ടറിൽ ചാരിയിരുന്ന് സംസാരിക്കുകയായിരുന്നു മരിച്ച രണ്ടുപേരും. സമീപത്തുണ്ടായിരുന്ന ഓട്ടോയിലിടിച്ചതോടെ ഓട്ടോ വയലിലേക്ക് മറിഞ്ഞു. സമീപത്തെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ടിപ്പർ വീണ്ടും മൂന്നു വാഹനങ്ങളെ ഇടിച്ച ശേഷം മറിയുകയായിരുന്നു.