20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

യുവാവ് ജുബൈലിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

ജുബൈൽ : മലപ്പുറം അരീക്കോട് അത്താണിക്കൽ സ്വദേശി സഹീദ് ചെറൂത്ത് (40)
വാഹനാപകടത്തിൽ മരണപെട്ടു. ജുബൈലിനടുത്ത് റാസ് അൽ ഖൈറിൽ ഡ്രൈവറായി ജോലി ചെയ്‌ത്‌ വരികയായിരുന്നു. താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചങ്കിലും മരണം സംഭവിച്ചിരുന്നു.

കൈത്തായിൽപാറ അബൂബക്കർ മുസ്ലിയാരുടെ മകനാണ്. മാതാവ് : ഫാത്തിമ, ഭാര്യ: ജുവൈരിയതുൽ ഹുസ്‌ന മക്കൾ: ഫാത്തിമ റൻസ, മുഹമ്മദ് റസാൻ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുൽ മജീദ്, അബ്ദുസ്സലാം, മൈമൂന, റംല, നുസ്രത്

ജുബൈൽ ഐ സി എഫ് സാന്ത്വനം പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നു. നിയമ നടപടികൾക്ക് ശേഷം ജുബൈലിൽ തന്നെ ഖബറടക്കും

Related Articles

- Advertisement -spot_img

Latest Articles