വയനാട്: വയനാട് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ എൽ ഡി എഫ് പരാതി നൽകി. തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് മത ചിന്ഹങ്ങളും ആരാധനാലയങ്ങളും ഉപയോഗിച്ചുവെന്നാണ് എൽ ഡി എഫ് തെരെഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതി.
വൈദികരുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തുന്ന വീഡിയോ പ്രചരിപ്പിച്ചു വെന്നും ആരാധനാലയങ്ങളിൽ ചെന്ന് വിശ്വാസികളോട് വോട്ട് അഭ്യർഥിച്ചുവെന്നും വോട്ടിനായി മത ചിന്ഹങ്ങൾ ഉപയോഗിച്ചു എന്നുമാണ് പരാതി. കഴിഞ്ഞ 10 ന് പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ദേവാലയത്തിൽ എത്തിയിരുന്നു.