മലപ്പുറം: പരാതി നല്കാനെത്തിയെ വീട്ടമ്മയെ പോലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന വിധി ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
പീഡനക്കേസിൽ ആരോപണ വിധേയനായ സർക്കിൾ ഇൻപെക്ടർ വിനോദ് നൽകിയ പരാതിയിലാണ് ഹൈക്കോടതി വിധിയുണ്ടായത്. പരാതി നല്കാനെത്തിയപ്പോൾ സുജിത് ദാസ് അടക്കമുള്ളവർ പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മ പരാതിനൽകിയത്.
ഈ കേസിൽ എസ് പി ഉൾപ്പടെയുള്ളവർക്കെതിരെ കെസെടുക്കണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഇതനുസരിച്ചു കേസെടുക്കാൻ മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനെതിരെ സർക്കിൽ ഇൻസ്‌പെക്ടർ വിനോദ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.