തിരുവനന്തപുരം: മുന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ ചായയും പരിപ്പുവടയും- ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ വിവാദത്തില്‍ ട്വിസ്റ്റ്. ഇടതുപക്ഷത്തിനും സി പി എമ്മിനും തലവേദന സൃഷ്ടിക്കുന്ന തരത്തില്‍ നിരവധി വെളിപ്പെടുത്തലുകളുള്ള പുസ്തകം ഇറങ്ങും മുന്നെ തന്നെ വിവാദമായിരുന്നു. ഇന്ന് മുതല്‍ കോപ്പികള്‍ ലഭ്യമാകുമെന്ന് വാര്‍ത്ത വന്നിരുന്നു. ഇതിനിടെയാണ് ‘നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ച’തായി ഡി സി ബുക്‌സ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. അതോടൊപ്പം, ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണ് എന്നും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘കട്ടന്‍ ചായയും പരിപ്പുവടയും
എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണ്.
(20+) DC Books – കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം… | Facebook