റിയാദ്: ക്രിക്കറ്റ് കളിക്കിടെ ബൗൾ ചെയ്യുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ സ്വദേശി മരണപെട്ടു. കണ്ണൂർ മട്ടന്നൂർ പൊറോറ മൊക്രാൻഗോഡ് വീട്ടിൽ കരിയിൽ ഹരി(40)യാണ് റിയാദിലെ ഹയാത് ആശുപത്രിയിൽ മരണപ്പെട്ടത്.
സുലൈയിലെ ഗ്രൗണ്ടിൽ രാവിലെ ക്രിക്കറ്റ് കളിക്കിടെ പന്തെറിയുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്തു വരികയാണ്.
പിതാവ്: പരേതനായ ഗോപാൽ, മാതാവ്: ശ്യാമള, ഭാര്യ: ഷോളജി, മക്കൾ ധ്യാൻ ദേവ്, അനയ് ദേവ്. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.