കാസർഗോഡ്: പ്ലസ് ടു വിദ്യാർഥിയെയും യുവാവിനേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാസർഗോഡ് പരപ്പ നെല്ലരിയിലാണ് സംഭവം.
ഇടത്തോട് പായാളം സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനി ലാവണ്യ(17), നെല്ലിയേരി രാഘവന്റെ മകൻ രാജേഷ്(21) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.