ന്യൂഡൽഹി: മണിപ്പൂരിൽ എൻഡിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു സഖ്യ കക്ഷിയായ എൻപിപി. മണിപ്പൂർ കലാപം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പിന്തുണ പിൻവലിച്ചത്. മണിപ്പൂരിൽ ബിജെപി കഴിഞ്ഞാൽ ഏറ്റവും വലിയ കക്ഷിയാണ് എൻപിപി. സംഘർഷം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് എൻപിപി ആരോപിച്ചു.
എൻപിപിയുടെ പിന്മാറ്റം സർക്കാരിന്റെ നിലനില്പിനെബാധിക്കില്ല. 60 അംഗ മന്ത്രിസഭയിൽ 7 അംഗങ്ങൾ മാത്രമാണ് എൻപിപിക്കുള്ളത്. 37 അംഗങ്ങൾ ബിജെപിക്കുണ്ട്. 31 അംഗങ്ങളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. സംസ്ഥാനത്ത് വംശീയ കലാപം നിയന്ത്രിക്കുന്നതിലും സാധാരണ നില പുഃസ്ഥാപിക്കുന്നതിലും ബിജെപി സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ബിജെപി പ്രസിഡന്റ് നദ്ദക്ക് അയച്ച കത്തിൽ എൻപിപി വ്യക്തമാക്കി.