ദുബൈ: ടാക്സികളിൽ പുകവലി കണ്ടെത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് (എഐ)ഉപയോഗിക്കും. ദുബൈയിൽ ശുചിത്വനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) യുടെ പുതിയ ചുവടുവെപ്പ്. കാർ ക്യാമറകൾ വഴി ഇവ കണ്ടെത്തും.
എമിറേറ്സ്സിലുടനീളം ടാക്സി സേവനങ്ങൾ മെച്ചപ്പെടുത്താനള്ള സംവിധാനങ്ങളും അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം എയർപോർട്ട് ടാക്സികളിൽ ഉയർന്ന നിലവാരമുള്ള എയർ ഫ്രഷ്‌നർ ഉപയോഗിക്കുന്ന സംവിധാനം നേരത്തെ ആരംഭിച്ചിരുന്നു. കമ്പനികളെയും ഡ്രൈവർമാരെയും ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രക്ടർമാരെയും പുതിയ സംവിധാനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം നടത്താനും പരിശീലന പരിപാടികൾ ആരംഭിക്കാനും അതോറിറ്റി ആലോചിക്കുന്നതായി ഡയറക്ടർ ആദിൽ ഷാക്കിരി പറഞ്ഞു.
ഹല ടാക്സികളിൽ വാഹനത്തിന്റേയും ഡ്രൈവറുടെയും ശുചിത്വം നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും മാസാന്ത പരിശോധനയും ഇതിന്റെ ഭാഗമായി നടക്കും. ഗതാഗത മേഖല ശുചിത്വ വൽക്കരിക്കുന്നത്തിനുള്ള പ്രവത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഷാക്കിരി അറിയിച്ചു.