കുവൈത്ത് സിറ്റി: കോഴിക്കോട് അടിവാരം പുത്തന്‍വീട്ടില്‍ മുനീര്‍ കുവൈത്തില്‍ മംഗസില്‍ മരണപ്പെട്ടു. സ്‌ട്രോക്ക് സംഭവിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ച രാവിലെയോടെയാണ് മരണപ്പെട്ടത്.
അടിവാരം കമ്പിവേലുമ്മല്‍ പുത്തന്‍വീട്ടില്‍ പരേതരായ ഹുസൈന്‍- ഖദീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറാബി. മക്കള്‍: മുസമ്മില്‍, നാജിയ, നാഫിയ. മരുമകന്‍: മുഹ്‌സിന്‍ ചക്കാലക്കല്‍.
സഹോദരങ്ങള്‍: അസീസ് പരപ്പന്‍ പോയില്‍, ബഷീര്‍, റസാഖ്, മുഹമ്മദലി.മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.