പാലക്കാട്: തോൽവി മുന്നിൽ കണ്ടു കൊണ്ടാണ് സിപിഎമ്മും ബിജെപിയും അക്രമം അഴിച്ചുവിടുന്നതെന്ന് ഷാഫി പറമ്പിൽ എംപി. തോൽക്കുമെന്ന് ഉറപ്പായതോടെയാണ് രാഹുലിനെ തടഞ്ഞത്.
കോൺഗ്രസിന് സംഘർഷം ആവശ്യമില്ലെന്നും പോൾ ചെയ്ത വോട്ടൊന്ന് എണ്ണി തന്നാൽ മതി. ബിജെപി പ്രകടിപ്പിക്കുന്നത് അവരുടെ അസ്വസ്ഥത മാത്രമാണെന്നും ഷാഫി പറഞ്ഞു.
ബൂത്തുകളിൽ സ്ഥാനാർഥിക്ക് കയറാം. ആൾക്കാരെ കണ്ടാൽ കൈകാണിക്കും ചിരിക്കും. അത് സ്വാഭാവികമാണ്. രാഹുൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഷാഫി പറഞ്ഞു.